Times Kerala

ആദ്യരാത്രി ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു; കൊലപാതകത്തിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്

 
ആദ്യരാത്രി ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു; കൊലപാതകത്തിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്

ചെന്നൈ: വിവാഹം കഴിഞ്ഞ ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു.ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബന്ധുക്കളായ നീതിവാസനും സന്ധ്യയും തമ്മിൽ  ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇരുവരും വീട്ടിലെത്തി രാത്രിയോടെ വീട്ടിൽ നിന്നും കരച്ചില്‍ കേട്ട് എത്തിയ ബന്ധുക്കള്‍ കണ്ടത്  ചോരയില്‍ കുളിച്ചു കിടക്കുന്ന സന്ധ്യയെയാണ് . സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. എന്നാല്‍ നീതിവാസനെ മുറിയില്‍ കണ്ടില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം മരണകാരണം എന്തെന്ന വ്യക്തമല്ല.അന്വേഷണം തുടരുകയാന്നെ് പൊലീസ് വ്യക്തമാക്കി

Related Topics

Share this story