Times Kerala

നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ സ്കില്ലിംഗ് പ്ലാറ്റ്ഫോമിലൂടെ നൈപുണ്യ വികസന പരിപാടി വിപുലപ്പെടുത്തുന്നു

 
നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍  സ്കില്ലിംഗ് പ്ലാറ്റ്ഫോമിലൂടെ നൈപുണ്യ വികസന പരിപാടി വിപുലപ്പെടുത്തുന്നു

തിരുവനന്തപുരം: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍, നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനുമായി (എന്‍എസ്ഡിസി) കൈകോര്‍ത്ത് പരിശീലന പങ്കാളികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം ലഭ്യമാക്കുന്നു. ദശലക്ഷക്കണക്കിന് പേര്‍ക്ക് എന്‍എസ്ഡിസിയുടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം ഓണ്‍ലൈനായി നടത്തുന്നതിന് ഇതുവഴി സാധിക്കും.

എന്‍എസ്ഡിസിയുടെ ഓണ്‍ലൈന്‍ കണ്ടന്‍റ് പ്ലാറ്റ്ഫോമായ ഇ-സ്കില്‍ ഉപയോഗിച്ച് സ്കില്‍ ഇന്ത്യ മിഷനു കീഴില്‍ ഇ-ലേണിംഗ് ശക്തിപ്പെടുത്തുന്നതിന് ഇതുവഴി സാധിക്കും. രാജ്യത്തെങ്ങുമായി എന്‍എസ്ഡിസിയുടെ അഞ്ഞൂറിലധികം പരിശീലന പങ്കാളികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം വഴി വിര്‍ച്വല്‍ അദ്ധ്യാപനത്തിലേക്കും പഠനാന്തരീക്ഷത്തിലേക്കും മാറുന്നതിനും നൈപുണ്യ വികസനപരിപാടികള്‍ ലോക്ക്ഡൗണ്‍ കാലത്തും തുടര്‍ന്നു മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇതുവഴി സാധിക്കും.

ലക്ചറുകള്‍ നടത്തുന്നതിനും കണ്ടന്‍റ് രൂപപ്പെടുത്തുന്നതിനും കൈമാറുന്നതിനും അസൈന്‍മെന്‍റുകളും മറ്റും വിലയിരുത്തുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പുരോഗതി വിലയിരുത്തുന്നതിനും ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം ഉപയോഗിക്കാം.

വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്ക് തത്സമയം വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നതിനും പാഠങ്ങളും വീഡിയോകളും വര്‍ക്ക്ഷീറ്റുകളും അസൈന്‍മെന്‍റുകളും അസസ്മെന്‍റുകളും അപ്ലോഡ് ചെയ്യുന്നതിനും കൈമാറുന്നതിനും പോള്‍, ഡിബേറ്റ്, ക്വിസ്, സര്‍വെ തുടങ്ങിയവയിലൂടെ ബന്ധപ്പെടുന്നതിനും വെബ് അടിസ്ഥാനമായുള്ള ഡിജിറ്റല്‍ എജ്യൂക്കേഷന്‍ പ്ലാറ്റ്ഫോമാണ് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം. സംഘമായി അല്ലെങ്കില്‍ ഡിജിറ്റല്‍ ഡിസ്ക്കഷന്‍ റൂമുകളിലൂടെ ഡിജിറ്റല്‍ വിദ്യാഭ്യാസം നേടുന്നതിനും ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം വഴി സാധിക്കും. നിലവില്‍ നാല് ദശലക്ഷത്തിലധികം പേര്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്.

എന്‍എസ്ഡിസിയുടെ പരിശീലന പങ്കാളികള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് https://iur.ls/DigitalGlassRoom എന്ന ലിങ്ക് ഉപയോഗിക്കാം.

Related Topics

Share this story