chem

നൈ​ജീ​രി​യ​യി​ല്‍ വീ​ണ്ടും ബൊ​ക്കോ ഹ​റാം ആ​ക്ര​മ​ണം; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ മൈ​ദു​ഗു​രി ന​ഗ​ര​ത്തി​ൽ ബൊ​ക്കോ ഹ​റാം ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ അ‌​ട​ക്കം 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 83 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ലി​ൽ 13 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ ബൊ​ക്കോ ഹ​റാ​മു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ന​ഗ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രു​മാ​യി സൈ​ന്യം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

You might also like

Comments are closed.