Times Kerala

നെയ്മറിന്റെ അമ്മയും കുട്ടി കാമുകനും തമ്മിൽ അടിച്ചോ?: കാമുകന് ​ഗുരുതര പരിക്ക്: നെയ്മറുടെ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തതായും റിപ്പോർട്ട്

 
നെയ്മറിന്റെ അമ്മയും കുട്ടി കാമുകനും തമ്മിൽ അടിച്ചോ?: കാമുകന് ​ഗുരുതര പരിക്ക്: നെയ്മറുടെ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തതായും റിപ്പോർട്ട്

സാന്റോസ്: ‌ഫുട്ബാള്‍ താരം നെയ്മറിന്റെ അമ്മ മകനെക്കാൾ പ്രായം കുറഞ്ഞ യുവാവുമായി പ്രണയത്തിലായെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതാണ്. തുടർന്ന് ഇരുവരും തമ്മിൽ പിരിഞ്ഞതായും വാർത്തകൾ വന്നിരുമ്മു. ഇപ്പോളിതാ കുട്ടികാമുകനും തമ്മിൽ അടിപിടിയായതായാണ് റിപ്പോർട്ട്.. സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും അമ്മയുടെ കാമുകന് ​ഗുരുതര പരിക്കാണ്.

23കാരനായ തിയാഗോ റാമോസിനാണ് കൈയ്ക്ക് പരിക്കേറ്റത്. ഇരുവരും താമസിച്ചിരുന്ന സാന്റോസിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് തിയാഗോക്ക് പരിക്കേറ്റത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വിവാദമായതോടെ നെയ്മറുടെ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തതയാണ് റിപ്പോർട്ട്.

നെയ്മറിന്റെ അമ്മ നദിന്‍ ഗോണ്‍കാള്‍വ്‌സിന്റെ പുതിയ ലോകം മുഴുവൻ ശ്രദ്ധനേടിയ വാർത്തയായിരുന്നു. 55കാരിയായ നദിന്‍ 22കാരനായ തിയാഗോ റാമോസിനെയാണ് പ്രണയിച്ചത്. 28കാരനായ നെയ്മറിനേക്കാള്‍ 6 വയസ്സ് കുറവാണ് റാമോസിന്. 25 വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവില്‍ 2016ലാണ് നെയ്മറിന്റെ അമ്മ നദിന്‍ ഭര്‍ത്താവ് നെയ്മര്‍ സീനിയറുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് തന്റെ പുതിയ പ്രണയം നദിന്‍ വെളിപ്പെടുത്തിയത്.

Related Topics

Share this story