Times Kerala

ലോകപരിസ്ഥിതി ദിനം ആചരിച്ച് ഇന്‍ഫോപാര്‍ക്ക് കൊച്ചി

 
ലോകപരിസ്ഥിതി ദിനം ആചരിച്ച് ഇന്‍ഫോപാര്‍ക്ക് കൊച്ചി

കൊച്ചി: ലോകപരിസ്ഥിതി ദിനം പത്ത് ആല്‍മരത്തൈകള്‍ നട്ട് ഇന്‍ഫോപാര്‍ക്ക് കൊച്ചി ആചരിച്ചു. കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് ഫേസ് 2 വളപ്പില്‍ കൊവിഡ്-19 നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ചടങ്ങ് നടത്തിയത്.

ഇന്‍ഫോപാര്‍ക്ക് പ്രൊജക്ട്സ് സീനിയര്‍ മാനേജര്‍ വിജയന്‍ വി ആര്‍, മാനേജര്‍ ടിനി തോമസ് എന്നിവരാണ് ആല്‍മരത്തൈകള്‍ നട്ടത്. ഇന്‍ഫോപാര്‍ക്കിലെ പത്ത് ജീവനക്കാര്‍ സാമൂഹ്യ അകലം പാലിച്ച് പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നട്ട 100 മരത്തൈകള്‍ ഇന്‍ഫോപാര്‍ക്ക് പരിപാലിച്ചു വരുന്നുണ്ട്.

Related Topics

Share this story