Times Kerala

അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍വാങ്ങരുതെന്ന്‍ സൗദി അറേബ്യ

 

റിയാദ്: അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍വാങ്ങരുതെന്ന്‍ സൗദി അറേബ്യ. സൈന്യം സിറിയയില്‍ തന്നെ തുടരേണ്ടത് അനിവാര്യമാണെന്നും അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് സൈന്യം സിറിയയില്‍ തന്നെ തുടരണമെന്ന നിലപാടുമായി സൗദി രംഗത്തെത്തിയത്.

സിറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം മേഖലയില്‍ ഇറാന്‍ സ്വാധീനം വ്യാപിപ്പിക്കുന്നതില്‍ നിന്നും തടയാനുള്ള അവസാനശ്രമമാണ്. യു.എസ് സൈനിക സാന്നിധ്യം ഭാവി സിറിയയുടെ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം പറയുന്നതിനും ഉപകാരപ്രദമാകും. ബൈയ്‌റൂതിനെ സിറിയയും ഇറാഖും വഴി തെഹ്‌റാനുമായി ബന്ധിപ്പിക്കുന്നതിനാണ് ഹൂതി മലീഷികളുമായി ചേര്‍ന്ന് ഇറാന്‍ ശ്രമിക്കുന്നത്. ‘ശീഈ ചന്ദ്രകല’ എന്നറിയപ്പെടുന്ന പദ്ധതിയാണിത്. ഇതിലൂടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ ഇറാന് കൂടുതല്‍ സ്വാധീനം ലഭിക്കും. കിഴക്കന്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ മേഖലയില്‍ പരിശോധനക്കുള്ള അവസരമാണ് നഷ്ടപ്പെടുകയെന്നും അമീര്‍ വ്യക്തമാക്കി.

Related Topics

Share this story