Times Kerala

ചീറ്റപുലികളെ തുരത്താന്‍ സഞ്ചാരികള്‍ ചെയ്തത്

 

സെരങ്കട്ടി :വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ വാഹനത്തില്‍ സഫാരി നടത്തുക എന്നത് ഏതൊരു സാഹസിക സഞ്ചാരിയേയും സംബന്ധിച്ചിടത്തോളവും അവേശം നിറഞ്ഞ കാര്യമാണ്. എന്നാല്‍ കാട്ടിനുള്ളില്‍ കൂടി അത്തരത്തില്‍ സഫാരി നടത്തുന്നതിനിടെ പുലിയോ സിംഹമോ വാഹനത്തിന് അകത്ത് കയറിയാല്‍ സഞ്ചാരിയുടെ കഥ തീര്‍ന്നത് തന്നെ എന്ന് ഏകദേശം ഉറപ്പിക്കാം.

എന്നാല്‍ ഇത്തരത്തില്‍ വാഹനത്തിന് ഉള്ളില്‍ കയറിപറ്റിയ ചീറ്റ പുലികളെ പുറത്തിറക്കാനായി ഈ സഞ്ചാരികള്‍ പുറത്തെടുത്ത അസാമാന്യ ധൈര്യം പ്രശംസനീയമാണ്. ബ്രിട്ടണ്‍ ഹായസ് എന്ന ഒരു അമേരിക്കന്‍ സഞ്ചാരിയും സംഘവും ആഫ്രിക്കയിലെ സെരങ്കട്ടിയിലെ വനപ്രദേശത്ത് കൂടി സഫാരി നടത്തവേയാണ് മൂന്ന് ചീറ്റപുലികളെ കണ്ടത്.

അവയുടെ സൗന്ദര്യവും ശൗര്യവും ആസ്വദിക്കുന്നതിനിടെ പെട്ടെന്നാണത് സംഭവിച്ചത്. കൂട്ടത്തിലെ ഒരു ചീറ്റപുലി ഒറ്റച്ചാട്ടത്തിന് വാഹനത്തിന്റെ ബോണറ്റിന് മുകളിലേക്ക് കുതിച്ചെത്തി. ഈ ഞെട്ടലില്‍ നിന്നും ഹെയസും സംഘവും മുക്തമാകുന്നതിന് മുന്നേ മറ്റൊരു ചീറ്റപുലി വാഹനത്തിന്റെ പുറക് വശത്തേക്കും ചാടിയെത്തി. പിന്നെ സഞ്ചാരികള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയാന്‍ വയ്യാത്ത സ്ഥിതിയായി.

യഥാര്‍ത്ഥത്തില്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നുവെന്ന് ഹെയസ് ഓര്‍ക്കുന്നു. വാഹനത്തിലുണ്ടായിരുന്ന ഗൈഡ് പുലികളുടെ കണ്ണിലേക്ക് ഒരു കാരണവശാലും നോക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തന്നെ ഇരയുടെ മനസ്സില്‍ എത്രമാത്രം പേടിയുണ്ടെന്ന് ചീറ്റകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇവരില്‍ അക്രമണോത്സകത വര്‍ദ്ധിപ്പിക്കും.

ചീറ്റകള്‍ മുരണ്ടും ശബ്ദങ്ങള്‍ ഉണ്ടാക്കിയും വാഹനത്തില്‍ നിന്നു. പുറകില്‍ നില്‍ക്കുന്ന ചീറ്റ ആളില്ലാത്ത സീറ്റുകള്‍ മണത്ത് നോക്കുവാന്‍ തുടങ്ങി. അത് നഖം ഉപയോഗിച്ച് പറിച്ചെടുക്കുവാനും ശ്രമം തുടങ്ങി. പേടി പുറത്ത് കാണിക്കാതിരിക്കുവാനായി ശ്വാസം പോലും പതുക്കെയാണ് പുറത്തേക്ക് വിട്ടത്. ഒരു തരത്തിലും പുലികളെ ശ്രദ്ധിക്കാതെ ഇവര്‍ യാത്ര തുടര്‍ന്നു. കുറച്ച് സമയത്തിന് ശേഷം പുലികള്‍ തനിയെ ഇറങ്ങിപ്പോയതായും ഹെയസ് പറയുന്നു.

വീഡിയോ കാണാം

Related Topics

Share this story