Times Kerala

കതിരൂർ മനോജ് വധം; യുഎപിഎ ചുമത്തിയതിനെതിരേ പി. ജയരാജൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി

 

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജന്‍റെ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ​മ​നോ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നത്.

Related Topics

Share this story