Times Kerala

വാർത്താ അവതാരക കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു

 

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ വാർത്താ അവതാരക കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് വാര്‍ത്ത ചാനലായ വി6 ന്‍റെ അവതാരകയായ രാധിക റെഡ്ഡി ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം കെട്ടിടത്തിന്റെ അ‍‍ഞ്ചാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

ജോലി കഴിഞ്ഞു തിരികെയെത്തിയതിനു പിന്നാലെയാണു രാധിക ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ഉടൻ വീടിനു മുകളിൽ കയറുകയും താഴേക്കു ചാടുകയുമായിരുന്നു. മുപ്പത്താറുകാരിയായ രാധികയ്ക്കു വിഷാദരോഗം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവാഹമോചിതയായ ഇവര്‍ പത്തുവയസ്സുകാരനായ മകനൊപ്പം മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്.

Related Topics

Share this story