Nature

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി; 100 രൂ​പ പി​ഴ അ​ട​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാതൃകയായി

കാ​ണ്‍​പു​ർ: പൊതുസ്ഥലത്ത് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ഴ​യ​ട​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാതൃകയായി. കാ​ണ്‍​പു​ർ റേ​ഞ്ച് ഐ​ജി മോ​ഹി​ത് അ​ഗ​ർ​വാ​ളാ​ണ് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങിയത്.

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ത​നി​ക്ക് പി​ഴ വി​ധി​ക്കാ​ൻ മോ​ഹി​ത് അ​ഗ​ർ​വാ​ൾ, ബാ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​ജ്നീ​ത് സിം​ഗി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും തുടർന്ന് ഐ​ജി​ക്കു 100 രൂ​പ പി​ഴ വി​ധി​ച്ച ഓ​ഫീ​സ​ർ, പി​ഴ അ​ട​ച്ച​തി​ന്‍റെ രസീതും കൈ​മാ​റി.

പരിശോധനയ്ക്കായാണ് താൻ ബാ​ര സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ഫീ​സ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മാ​സ്ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. എന്നാൽ ഉ​ട​ൻ​ത​ന്നെ താ​ൻ വാ​ഹ​ന​ത്തി​ൽ​നി​ന്ന് മാ​സ്ക് എ​ടു​ത്ത് ധ​രിക്കുകയും തുടർന്ന് ത​നി​ക്കു പി​ഴ ഈടാക്കാൻ ഹൗ​സ് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഐ​ജി പ​റ​ഞ്ഞു.

You might also like

Comments are closed.