Times Kerala

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 1, 5 വാർഡുകളും കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

 
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 1, 5 വാർഡുകളും കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

ആലപ്പുഴ :ആലപ്പുഴ   ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 1, 5 വാർഡുകളും കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവായി.

ഈ വാർഡുകളിൽ കണ്ടൈൻമെൻറ് സോണിലെ നിയന്ത്രണങ്ങളും ഇതോടെ നീങ്ങി.

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായിട്ടാണ് നേരത്തെ ഈ പ്രദേശങ്ങൾ കണ്ടെയ്ൻ മെൻറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജില്ലാ മെഡിക്കൽ ഓഫീസർ ജൂൺ അഞ്ചിന് നൽകിയ റിപ്പോർട്ട് പ്രകാരം പ്രദേശത്തെ രോഗവ്യാപനസാധ്യത ഇല്ലാതായതായും കണ്ടൈൻമെൻറ് സോണിൽനിന്ന് ഒഴിവാക്കാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡും പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ 1, 5 വാർഡുകളും കണ്ടെയ്ൻ മെൻറ് സോണിൽ നിന്ന് ഒഴിവാക്കിയത്.

Related Topics

Share this story