Times Kerala

മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി, വീണത് വെള്ളമില്ലാത്ത സ്ഥലത്ത്; കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിനു പിടി വീണത് ഇങ്ങനെ …

 
മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി, വീണത് വെള്ളമില്ലാത്ത സ്ഥലത്ത്;  കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിനു പിടി വീണത് ഇങ്ങനെ …

മൂവാറ്റുപുഴ : മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിന്(38) ഗുരുതര പരുക്ക്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പെരുവംമൂഴിയിൽ വച്ച് മോഷണത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനാണ് പെരുവംമുഴി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ വെള്ളമില്ലാതിരുന്നതാണ് സുരേഷിന് വിനയായത്. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ പൊലീസ് മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.20 ൽ അധികം കേസുകളിൽ പ്രതിയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ്. മോഷണം തുടങ്ങിയ കാലത്ത് രാത്രി മോഷണമായിരുന്നു ശീലം. അങ്ങനെ കിട്ടിയതാണ് ഡ്രാക്കുള എന്ന ഇരട്ടപ്പേര്. കഴിഞ്ഞ വർഷം മോഷണത്തിനിടെ പിടിയിലായ ഇയാൾ പൊലീസ് ജിപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യാ ഭീഷണി നടത്തുകയും ചെയ്തതിന്റെ വിഡിയോ പൊലീസ് തന്നെ ഷൂട്ട് ചെയ്തത് പുറത്തു വന്നിരുന്നു.2018 ൽ സുരേഷ് പിടിയിലാകുമ്പോൾ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്.

Related Topics

Share this story