Times Kerala

ഓണ സമൃദ്ധി പച്ചക്കറി കൃഷിക്ക് തുടക്കമായി

 
ഓണ സമൃദ്ധി പച്ചക്കറി കൃഷിക്ക് തുടക്കമായി

  വടക്കാഞ്ചേരി: അനിൽ അക്കര എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം തോളൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ഓണസമൃദ്ധി പച്ചക്കറി കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അനിൽ അക്കര എം എൽ എ നിർവ്വഹിച്ചു. സി കെ ലോറൻസ് അധ്യക്ഷനായി. പദ്ധതി കോർഡിനേറ്റർ ഡോ. ജയിംസ് ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലൈജ്ജു സി എടക്കളത്തൂർ, തോളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകല കുഞ്ഞുണ്ണി, തോമസ് ചിറമ്മൽ, വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story