Times Kerala

ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവര്‍ വിവരം നല്‍കണം

 
ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവര്‍ വിവരം നല്‍കണം

കൊല്ലം :    ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി തിരികെ പോകാന്‍ കഴിയാതിരുന്നവരില്‍ തിരിച്ചു പോകേണ്ടവര്‍ യാത്രാവിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലോ deockollam@gmail.com എന്ന ഇ-മെയിലിലോ പോകുന്നവരുടെ മൊബൈയില്‍ നമ്പര്‍, പോകേണ്ട സ്ഥലത്തെ വിലാസം, ജില്ല, പോകേണ്ട സംസ്ഥാനം, ഇവിടുത്തെ വിലാസം എന്നിവ ഉടന്‍ തന്നെ അറിയിക്കണം. നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ മായിരിക്കണം.

Related Topics

Share this story