Times Kerala

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സാമൂഹ്യ അകാലമൊക്കെ ജനങ്ങൾ മറന്നു തുടങ്ങിയ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും

 
കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സാമൂഹ്യ അകാലമൊക്കെ ജനങ്ങൾ മറന്നു തുടങ്ങിയ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും

ഡൽഹി: രാജ്യത്ത് ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ലോക്ക് ഡൗൺ ഇളവുകൾ നൽകിയതോടെ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ആലോചന.ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിഷയം നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് ശേഷം പലയിടങ്ങളിലും സാമൂഹിക അകലമെന്നത് പോലും ജനങ്ങൾ മറന്ന നിലയിലാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന പ്രവണതയും പലയിടങ്ങളിൻ വർധിച്ച് വരുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങൾ തന്നെയാണ് കർശനമായ മാർരേഖ കൂടി ഇറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 9,971 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 287 പേര്‍ രാജ്യത്ത് രോഗബാധയേ തുടര്‍ന്ന് മരണപ്പെട്ടു.ഇതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആയി. 1,20,406 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,19,293 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെമ്പാടുമായി 1,42,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 46,66,386 സാമ്പിള്‍ പരിശോധനകളാണ് നടന്നിട്ടുള്ളത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ രോഗം സ്ഥിരീകരിചച്ത് 27,000 ത്തിലധികം പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 82,968 ആയി. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 120 പേരാണ്.

Related Topics

Share this story