Times Kerala

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ആൺ ചരിഞ്ഞ കേസ്: പ്രതിക്കുവേണ്ടി ആളൂർ എത്തും

 
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ആൺ ചരിഞ്ഞ കേസ്: പ്രതിക്കുവേണ്ടി ആളൂർ എത്തും

പാലക്കാട്: ക്രൂര കുറ്റകൃത്യങ്ങളില്‍ മാത്രം പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ആളൂര്‍ ഏവർക്കും സുപരിചിതനാണ്. കൂടത്തായി ജോളി കേസ്, ദിലീപ് കേസ് തുടങ്ങി നിരവധി പ്രധാന കേസുകളും ആളൂര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസിലും പ്രതിക്ക് വേണ്ടി ആളൂര്‍ തന്നെയാണ് ഹാജരായത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി.പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകന്‍ ഷെഫിന്‍ അഹമ്മദ് ആണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

Related Topics

Share this story