Times Kerala

സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരി..; ഭാവനയ്ക്ക് പിറന്നാളാശംസയുമായി നടി മൃദുല മുരളി

 
സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരി..; ഭാവനയ്ക്ക് പിറന്നാളാശംസയുമായി നടി മൃദുല മുരളി

തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.ഇന്ന് മുപ്പത്തിനാലാം ജന്മദിനമാഘോഷിക്കുകയാണ് താരം. ഇപ്പോളിതാ ഭാവനയ്ക്ക് പിറന്നാളാശംസയുമായി എത്തിരിക്കുകയാണ്  നടി മൃദുല മുരളി.

ഗോസിപ്പും സിനിമയും തൻ്റെ പ്രിയതമനെ പറ്റിയുമൊക്കെ വാചാലയായി സംസാരിക്കാൻ പറ്റുന്നവളാണ്, സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും ഭാവനയ്ക്കൊപ്പമിരുന്ന് സംസാരിക്കാം.

അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മൃഗസ്നേഹിയാണ് ഭാവന, ലോകത്തെവിടെ ഒരു മൃഗം വേദനിക്കപ്പെട്ടാലും ദിവസങ്ങളോളം അതോർത്ത് ഇരുന്ന് ഭാവന കരയാറുണ്ട്.വളരെ ചെറിയ കാര്യത്തിന് പോലും ഞങ്ങൾ വലിയ അടികൂടാറുണ്ട്.താൻ ചെയ്യുന്ന പൊട്ടത്തരത്തിന് അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ട്.അവൾക്കെല്ലാം അറിയാവുന്ന പോലെ എന്നെ ഉപദേശിക്കും, അവൾക്കെല്ലാമറിയാം. തൻ്റെ സഹോദരിയെ പോലെയാണ് അവൾ, സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരി. ഭാവനയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചു.

Related Topics

Share this story