Times Kerala

വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്‌സംഗം ചെയ്തു; പ്രതി പിടിയിൽ

 
വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്‌സംഗം ചെയ്തു; പ്രതി പിടിയിൽ

ജയ്പൂർ: വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്‌സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ആൽവാർ സ്വദേശി നിരഞ്ജൻ കുമാർ(30) നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി യാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related Topics

Share this story