Nature

വേര്‍പിരിയല്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ചിന്തിക്കുന്ന പോലൊന്നല്ല.., നൂറ് ദിവസമായി കരകാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാൻ..; നടി ശിൽപ ബാല

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശില്പ ബാല.നടിയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിയ താരം വിവാഹ ശേഷം ഇതിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ്.ഇപ്പോളിതാ ലോക്ഡൗൺ പ്രതിസന്ധിയിൽപെട്ട് മകളെ കാണാന്‍ പറ്റാത്തതിന്റെ സങ്കടത്തിലാണ് താരം .ഇൻസ്റ്റഗ്രാം പേജിലൂടെ ശില്‍പ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ശിൽപ പങ്കുവച്ച കുറിപ്പ്..;

എന്റെ അടുത്ത കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമല്ലാതെ മറ്റാര്‍ക്കുമറിയില്ല, കഴിഞ്ഞ നൂറ് ദിവസമായി കരകാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാനെന്ന്. നൂറ് ദിവസമായി ഞാനെന്‍റെ കുഞ്ഞ് മകളെ പിരിഞ്ഞിട്ട്.

വേര്‍പിരിയല്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ചിന്തിക്കുന്ന പോലൊന്നല്ല. സത്യത്തില്‍ അതൊരു തരത്തില്‍ അനുഗ്രഹമാണെന്നും തോന്നിപ്പോകുന്നു. കോവിഡ് 19 ലോകത്ത് താണ്ഡവമാടുന്നതിന് മുമ്പാണ് മകള്‍ക്കൊപ്പം വെക്കേഷന്‍ പ്ലാന്‍ ചെയ്തത്. അവളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ദുബായിലേക്ക് അയച്ചു.

ഒരു ഷോയുടെ ഭാ​ഗമായി കൊച്ചിയില്‍ വച്ച് നടത്തുന്ന ഫോട്ടോഷൂട്ടിന് ശേഷം ഞാനും പോകാമെന്ന് വിചാരിച്ചു. അതിനിടയ്ക്കാണ് കോവിഡും ലോക്ക്ഡൗണും വന്നത്. എല്ലാം നിശ്ചലമായി. അടുത്തതെന്ത് എന്ന് ഒരു രൂപവും ഇല്ലാത്ത അവസ്ഥ.

65 ശതമാനത്തിലധികം ജനങ്ങള്‍ ജോലിക്ക് പോകുന്നത് നിര്‍ത്തി, വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു. ബാക്കി ശതമാനം ആളുകള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. അതിലൊരാളാണ് എന്റെ ഭര്‍ത്താവും. എല്ലാ ദിവസവും അദ്ദേഹം ആശുപത്രയില്‍ പോവും. വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള മിനിമം ഉപകരണങ്ങള്‍ വച്ച് ഓപിയിൽ ജോലി ചെയ്യും. പല ആശുപത്രിയിലും ഇതേ അവസ്ഥ തന്നെയാണ്, പലരും അത് തുറന്ന് പറയുന്നില്ല എന്നേയുള്ളൂ. ഈ അവസ്ഥയിൽ ഞങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍, അവളുടെ മുത്തചഛന്‍റെയും മുത്തശ്ശിയുടെയും അടുത്ത് എത്തിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പ്ലാന്‍ എന്ന് കരുതുന്നു.

ഒരു രണ്ടര വയസുകാരിക്ക്, അവളുടെ വളർച്ചയുടെ പ്രായത്തിൽ പുതിയ സ്ഥലവും പുതിയ സാഹചര്യങ്ങളും പരിചയപ്പടാനാവുന്നത് സത്യത്തില്‍ അനുഗ്രഹമാണ്. എന്റെ അച്ഛനും അമ്മയും അവളുടെ അടുത്ത സുഹൃത്തുക്കളാണ്. അവൾ വളരെ സന്തോഷവതിയാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അവളെ തൊടാനോ കെട്ടിപ്പിടിക്കാനോ ഉമ്മ നല്‍കാനോ സാധിക്കാത്തത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ 100 ദിവസം, 1000 വിര്‍ച്ച്വല്‍ ഉമ്മകളും കെട്ടിപ്പിടുത്തവും. വീഡിയോ കോള്‍ ചെയ്യുമ്പോള്‌‍‍ ഫോണ്‍ ചേര്‍ത്ത് പിടിച്ച് സ്ക്രീനില്‍ നല്‍കുന്ന ഉമ്മകള്‍. . അതിപ്പോള്‍ സത്യത്തില്‍ എനിക്ക് വല്ലാത്ത സന്തോഷം നല്‍കുന്നു.

ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അവളെന്തൊക്കെ പഠിച്ചു, കഴിച്ചു എന്നൊക്കെ വിളിച്ചറിയുന്നത് ഇന്ന് ദിനചര്യയുടെ ഭാഗമായി. കുട്ടികളെത്ര പെട്ടെന്നാണ് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു
നമ്മള്‍ മുതിര്‍ന്നവര്‍ അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടും. മറ്റൊരു ദിവസത്തിലേക്ക് ഉണര്‍ന്നെണീക്കാൻ സാധിക്കുന്നതിൽ അനുഗ്രഹീതരാണെന്ന് അറിയുമെങ്കിൽ പോലും നമ്മൾ വേണ്ടാത്തതേ ചിന്തിക്കൂ.. കുട്ടികളില്‍ നിന്ന് പഠിക്കൂ എന്ന് പറയുമ്പോൾ അവരെങ്ങനെ സാഹചര്യങ്ങളെ സമീപിക്കുന്നു എന്നതാണ് പഠിക്കേണ്ടത്.

 

View this post on Instagram

 

It was time I told my story. . 100 days of separation .. My 100 days of Virtual Love 🖤 . #hope

A post shared by Shilpa Bala (@shilpabala) on

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.