Times Kerala

എല്ലാവരും മുഖത്തിന് ചേരുന്ന മാസ്‌കുകള്‍ ധരിക്കണം..; ചിത്രം പങ്കുവെച്ച് പേര്‍ളി മാണി

 
എല്ലാവരും മുഖത്തിന് ചേരുന്ന മാസ്‌കുകള്‍ ധരിക്കണം..; ചിത്രം പങ്കുവെച്ച് പേര്‍ളി മാണി

മലയാളത്തിലെ മികച്ച ചാനൽ അവതാരകരുടെ ലിസ്റ്റെടുത്താൽ അതിൽ ഒരാൾ പേർളി മാണി ആയിരിക്കുമെന്നുറപ്പാണ്. മലയാളത്തിലെ അറിയപ്പെടുന്ന സാറ്റലൈറ്റ് ചാനലുകളിലെല്ലാം അവതാരകയായി എത്തിയിട്ടുണ്ട്  പേർളി. ഇപ്പോളിതാ  അത്തരത്തില്‍ ഒരു കളര്‍ഫുള്‍ മാസ്‌കുപയോഗിച്ച് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പേര്‍ളി മാണി.

ഗൃഹലക്ഷ്മിക്കുവേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് പേര്‍ളി മാണി കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് എത്തിയിരിക്കുന്നത്. നിങ്ങളുടെ മുഖത്ത് മാസ്‌ക് ധരിക്കുക, എന്നാല്‍ നിങ്ങളുടെ വ്യക്തിത്വത്തിലല്ല. നമ്മള്‍ സുരക്ഷിതമായി തുടരേണ്ടതുണ്ട്. നിങ്ങള്‍ മാസ്‌ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റാന്‍സിംഗ് പരിശീലിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ആവശ്യമുള്ളപ്പോള്‍ കയ്യുറകള്‍ ധരിക്കുക, നിങ്ങള്‍ പരമാവധി ചെയ്ത് ബാക്കിയുള്ളവ ദൈവത്തിനു വിട്ടുകൊടുക്കുക. ജാഗ്രത പാലിക്കുക എന്നു കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

Related Topics

Share this story