Nature

സ്​ഫോടക വസ്​തു ഒ​ളി​പ്പി​ച്ച ഗോ​ത​മ്പ് പൊ​ടി ക​ഴിച്ച് ഗര്‍ഭിണിയായ പശുവിൻറെ വായ​ തകര്‍ന്നു

ബിലാസ്പുർ: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ സ്​ഫോടക വസ്​തുവില്‍ പൊതിഞ്ഞ ഗോ​ത​മ്പ് പൊ​ടി​ ക​ഴി​ച്ച ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​ന്‍റെ വാ​യ ത​ക​ർന്നു. മെ​യ് 26 ന് ​ബി​ലാ​സ്പു​രി​ലെ ജ​ൻ​ഡു​ത​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. സ്​ഫോടക വസ്​തു ഒ​ളി​പ്പി​ച്ച ഗോ​ത​മ്പ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ശു​വി​ന്‍റെ വാ​യയിൽ ഗുരുതരപരിക്കേറ്റിരുന്നു.

വായിൽ ഗുരുതരപരിക്കേറ്റ് ചോരയൊലിച്ച് നി​ൽ​ക്കു​ന്ന പ​ശു​വി​ന്‍റെ ദൃശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രിച്ചിരിന്നു. പ​ശു​വി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ത​ന്നെ​യാ​ണ് ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിപ്പിച്ചത്. പ​ശു എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ബി​ലാ​സ്പൂ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​വാ​ക​ർ ശ​ർ​മ അറിയിച്ചു.

You might also like

Comments are closed.