Times Kerala

എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു..,ഇനി സിനിമകളിൽ കാണാം..; നടൻ ഉണ്ണി മുകുന്ദൻ

 
എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു..,ഇനി സിനിമകളിൽ കാണാം..; നടൻ ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഇപ്പോളിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

പഴകിയൊരു കത്തിന്റെ മാതൃകയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പാണ്  ഉണ്ണി ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാൻ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവർ അറിയിക്കും. ഇനി തിയ്യറ്ററിൽ കാണാം’, എന്നാണ് ഉണ്ണിയുടെ കുറിപ്പ്.

Related Topics

Share this story