Times Kerala

സർക്കാർ ഉദ്യോ​ഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്..; വീഡിയോ 

 
സർക്കാർ ഉദ്യോ​ഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്..; വീഡിയോ 

ചണ്ഡീ​ഗഡ്: ബിജെപി നേതാവും ടിക് ടോക് താരവുമായ സോനാലി ഫോഗാട്ട് സർക്കാർ ഉദ്യോ​ഗസ്ഥനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഹരിയാനയിലെ അഡാംപൂര്‍ മാർക്കറ്റിലെ ഉദ്യോ​ഗസ്ഥനായ സുൽത്താൻ സിംഗിനെയാണ് സോനാലി മർദ്ദിച്ചത്. സോനാലി ഫോഗാട്ട് കാര്‍ഷിക വിപണി പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം.കാര്‍ഷികോല്‍പാദന മാര്‍ക്കറ്റ് കമ്മിറ്റി അംഗമായ സുല്‍ത്താന്‍ സിം​ഗിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് ‌എത്തിയതായിരുന്നു സോനാലി.

ഇതിനിടെ ആക്ഷേപകരമായ അഭിപ്രായം പറഞ്ഞെന്ന് ആരോപിച്ചാണ് സോനാലി ഇയാളെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബഞ്ചിലിരിക്കുന്ന ഉദ്യോ​ഗസ്ഥനെ സോനാലി ആവർത്തിച്ച് മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം. പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ സോനാലിയോട് അപേക്ഷിക്കുന്നുമുണ്ട്.

നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സോനാലി ഇയാളെ ചെരിപ്പൂരി തല്ലിയത്. പിന്നാലെ സോനാലി പൊലീസിനെ വിളിച്ചുവരുത്തുകയും സിം​ഗിനെതിരെ പരാതി നൽകുകയും ചെയ്തു. അതേസമയം, സോനാലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് രണ്‍ദീപ് സിം​ഗ് സുര്‍ജേവാല രം​ഗത്തെത്തി.

Related Topics

Share this story