Times Kerala

ഇനി ചോദ്യം ചെയ്യുന്നവരിൽ സൂരജിന്റെ സഹോദരി സൂര്യയുടെ ആൺ സുഹൃത്തും; ഇതിനു ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന; അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കാനുള്ള ആദ്യശ്രമം സൂരജിന്റെ അച്ഛൻ സുരേന്ദ്രന് അറിയാമായിരുന്നെന്നും കണ്ടെത്തൽ; ഉത്രാ കൊലക്കേസിൽ നിർണായക നീക്കങ്ങളുമായി അന്വേഷണസംഘം

 
ഇനി ചോദ്യം ചെയ്യുന്നവരിൽ സൂരജിന്റെ സഹോദരി സൂര്യയുടെ ആൺ സുഹൃത്തും; ഇതിനു ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന; അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കാനുള്ള ആദ്യശ്രമം സൂരജിന്റെ അച്ഛൻ സുരേന്ദ്രന് അറിയാമായിരുന്നെന്നും കണ്ടെത്തൽ; ഉത്രാ കൊലക്കേസിൽ നിർണായക നീക്കങ്ങളുമായി അന്വേഷണസംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയ്‌ക്കെും സഹോദരി സൂര്യയ്ക്കും ഇനിയും ചോദ്യം ചെയ്യും. മുൻപ് രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു മണക്കൂറിൽ കൂടുതലാണ് ഇവരെ ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യുക. അതേസമയം, കേസിൽ സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷമാണ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതിൽ സൂരജിന്റെ സഹോദരി സൂര്യയുടെ ആൺ സുഹൃത്തും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഇയാളെയും വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നേരത്തെ കേസിലെ മുഖ്യപ്രതി സൂരജിനെ സൂര്യയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും.കേസിൽ ഇവരെ പ്രതിയാക്കണമോ എന്ന് അന്വേഷണസംഘം തീരുമാനിക്കുക.

നേരത്തെ, തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചനയിൽ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിന്റെ ആവർത്തിച്ചുള്ള പല ചോദ്യങ്ങൾക്കും കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും തങ്ങൾക്ക ഒരു പങ്കുമില്ലെന്ന് ഇരുവരും ആവർത്തിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീട്ടുകാർക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഗാർഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വർണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാൽ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തേക്കും.

Related Topics

Share this story