Times Kerala

കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

 

തൃശ്ശൂര്‍: കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പൊന്നാനി ഹരിഹര്‍ ഹൗസില്‍ ഹരിലാലിനാണ് പൊള്ളലേറ്റത്. കൈയ്ക്കും കണ്‍തടത്തിലും പരിക്കേറ്റ ഹരിലാലിനെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ പെരുമ്പിലാവിലായിരുന്നു സംഭവം. പൊട്ടിത്തെറിച്ച ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. കാര്‍ ഓടിക്കുന്നതിനിടെ ഗിയറിന്റെ സമീപമിരുന്ന ഫോണില്‍നിന്ന് പെട്ടെന്ന് പുക വരുകയായിരുന്നു.മൊബൈലില്‍നിന്ന് തീപടര്‍ന്ന ഡ്രൈവര്‍ സീറ്റിന്റെ ഒരുഭാഗം കത്തി. ഇതോടെ ഹരിലാല്‍ ഫോണെടുത്ത് പുറത്തക്കിട്ടു. കാര്‍ നിര്‍ത്തിയ ശേഷം സീറ്റിലെ തീ അണയ്ക്കുകയും ചെയ്തു.അല്പം വൈകിയിരുന്നെങ്കില്‍ കാറിനാകെ തീപിടിക്കുമായിരുന്നുവെന്ന് ഹരിലാല്‍ പറഞ്ഞു. അപകടസമയത്ത് ഹരിലാലിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു. തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററാണ് ഹരിലാല്‍.

 

Related Topics

Share this story