Times Kerala

പൊതുപണിമുടക്ക്:ഏപ്രില്‍ രണ്ടിലെ പരീക്ഷകള്‍ മാറ്റിവച്ചു

 

കോഴിക്കോട്: സംസ്ഥാനത്ത് ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളാണ് അന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചത്.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റി. മാറ്റിയ പരീക്ഷകളും പുതുക്കിയ തിയ്യതിയും..

കോളജ്/വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്), ബി.എ/ബി.എസ്.ഡബ്യൂ റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ നാല്), നാലാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം), റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 13), ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്/ പാര്‍ട്ട്‌ടൈം ബി.ടെക് (2014, 2009 സ്‌കീം) (ഏപ്രില്‍ 11), എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം), പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം), ആറാം സെമസ്റ്റര്‍ (ത്രിവത്സരം), സപ്ലിമെന്ററി പരീക്ഷ (മെയ് രണ്ട്).പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

കേരള സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവച്ചു. ഇന്റര്‍ഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ബി.കോം, എല്‍.എല്‍.ബി/ബി.ബി.എ, എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഏപ്രില്‍ നാലിലേക്കും മറ്റു പരീക്ഷകളെല്ലാം ഏപ്രില്‍ 18ലേക്കും മാറ്റിവച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.

കൊച്ചി സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവച്ചു. ബി.ടെക് എട്ടാം സെമസ്റ്റര്‍ (2008/2012 സ്‌കീം) പരീക്ഷ 12ാം തിയ്യതിയും 12നുള്ള ബി.ടെക് നാലാം സെമസ്റ്റര്‍ പരീക്ഷ (2008/2012 സ്‌കീം) 21ാം തിയ്യതിയും നടക്കും. മറ്റു പരീക്ഷകളുടെ തിയ്യതി പിന്നീട് അറിയിക്കും.

Related Topics

Share this story