Times Kerala

മോഹന്‍ലാല്‍ ‘പതിറ്റാണ്ടിന്റെ നടന്‍’; ഇന്ദ്രന്‍സ് മികച്ച നടന്‍

 

തിരുവനന്തപുരം: ഫ്ളവേഴ്‌സിന്റെ ‘പതിറ്റാണ്ടിലെ നടന്‍’ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടന്ന അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം ജാക്കി ഷെറഫാണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്.

മികച്ച നടനായി ഇന്ദ്രന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ‘ആളൊരുക്ക’ത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.മഞ്ജു വാര്യരാണ് മികച്ച നടി. മഞ്ജുവിന് ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം നല്‍കി. ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

Related Topics

Share this story