Times Kerala

എന്റെ ചർമ്മ സംരക്ഷണം ഇങ്ങനെ..; ബ്യൂട്ടി ടിപ്‌സുമായി സാനിയ ഇയ്യപ്പൻ

 
എന്റെ ചർമ്മ സംരക്ഷണം ഇങ്ങനെ..; ബ്യൂട്ടി ടിപ്‌സുമായി  സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഇപ്പോളിതാ യൂട്യൂബ് ചാനലിലൂടെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

മുട്ടയുടെ വെള്ള, കറ്റാര്‍ വാഴ, നാരങ്ങ, എന്നിവ മിക്സ് ചെയ്താണ് മുഖം ക്ലീന്‍ ചെയ്യുന്നത്. ഇത് കണ്ണിനടയിലെ കറുപ്പ് മാറ്റും. മുഖക്കുരു മാറാനും വെളുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന് ശേഷം തൈര്, അരിപ്പൊടി, പഞ്ചസാര, എന്നിവ ചേര്‍ത്ത് ഫെയ്സ് സ്‌ക്രബ് ചെയ്യുന്നു. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളയും. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, തൈര്, ചെറുനാരങ്ങ, എന്നിവ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കുന്നു. തന്റെ ബ്യൂട്ടി സീക്രട്ട് ഇപ്പോൾ പങ്കുവയ്ക്കുന്നതിനുള്ള കാരണവും സാനിയ പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളായി കുറെയധികം പേർ തന്നോട് ഇത് ആവശ്യപ്പെട്ടു എന്നാണ് സാനിയ പറയുന്നത്. സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇത്രയും സമയം ചെലവാക്കാൻ ഉണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

Related Topics

Share this story