Times Kerala

പച്ചയിൽ തിളങ്ങി അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

 
പച്ചയിൽ തിളങ്ങി അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് പ്രിയങ്കരമായിരുന്നു. അവാര്‍ഡ്‌ ചടങ്ങുകളില്‍ പോലും തനി നാടന്‍ പെണ്‍ക്കുട്ടിയായി സാരി അണിഞ്ഞെത്തിയിരുന്ന അനുശ്രീ ബോളിവുഡ് താരങ്ങളില്‍ നിന്ന് പോലും പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, പരിസ്ഥിദിനമായ ഇന്ന് പച്ചയിൽ തിളങ്ങി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത് . സമൃദ്ധിയെ സൂചിപ്പിക്കുന്ന പച്ചയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്. സജിത്തും സുജിത്തുമാണ് അനുശ്രീയുടെ ഈ ലുക്കിന് പിന്നിൽ പ്രവർത്തിച്ചവർ.

ചിത്രങ്ങൾ കാണാം..;

Related Topics

Share this story