Times Kerala

കശ്മീരില്‍ ഏറ്റുമുട്ടല്‍; എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു,ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടി

 

ശ്രീനഗര്‍: കശ്മീരില്‍ മൂന്നിടത്തായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഏഴ് തീവ്രവാദികളെ സൈന്യം വധിച്ചു. അതിരാവിലെ മതലാണ് ഷോപിയാന്‍ ജില്ലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.സംഭവത്തില്‍ ഒരാളെ ജീവനോടെ പിടികൂടിതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നാണ് വിവരം. അതേസമയം ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്ഥലത്തു നിന്നും ആയുധങ്ങ
ളും പിടിച്ചെടുത്തു.സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഷോപിയാനിലെ കച്ദൂരയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Related Topics

Share this story