Times Kerala

കുവൈറ്റിൽ ഫിലിപ്പൈന്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു

 

കുവൈറ്റ് : കുവൈറ്റിലെ അടഞ്ഞു കിടന്ന അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ യുവതി ജോനാനയുടെ മരണത്തില്‍ അറസ്റ്റിലായ ലബനീസ് പൗരന്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്.

ലബനീസ് പൗരനായ നാദില്‍ ഇഷാം അസാഫ് കുറ്റക്കാരനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി ലെബനന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാളുടെ സിറിയൻ സ്വദേശിയായ ഭാര്യയും കുറ്റക്കാരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ ഭാര്യ മോണ ഹാസൂണ്‍ ഒളിവിലാണ്. ലെബനീസ് പൗരൻ അസാഫിനെതിരെ ഉടൻ വിചാരണ തുടങ്ങുമെന്നും പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Topics

Share this story