Times Kerala

തൂ​ത്തു​ക്കു​ടി​യിലെ സമരത്തിന് കമലിനു പിന്നാലെ രജനികാന്തും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖാ​പിച്ചു

 

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് ക​മ്പ​നി​യു​ടെ ചെ​മ്പു​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖാ​പി​ച്ച്  ര​ജ​നി കാ​ന്ത്. പ്ര​ദേ​ശ​വാ​സി​ക​ൾ 47 ദി​വ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തെ സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ര​ജ​നി കാ​ന്ത്  പ​റ​ഞ്ഞു. പ്ലാ​ന്‍റി​നു ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും ര​ജ​നി കാ​ന്ത് ട്വീറ്റ് ചെയ്തു. ക​ഴി​ഞ്ഞ ദി​വ​സം സമരക്കാര്‍ക്ക് പിന്തുണയുമായി സ​മ​ര​സ്ഥ​ല​ത്ത് മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​നും എ​ത്തി​യി​രു​ന്നു.

തൂ​ത്തു​ക്കു​ടി​യി​ലെ കു​മാ​ര റെ​ഡ്ഡി​യാ​ര്‍​പു​ര​ത്താ​ണ് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ യൂ​ണി​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം സ​മീ​പ​ത്തു​ത​ന്നെ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​രം ശ​ക്ത​മാ​യ​ത്.

Related Topics

Share this story