Times Kerala

കൊതുകിനെ ഇല്ലാതാക്കാന്‍ റഡാര്‍..!

 

ബീജിംഗ് : കൊതുക് നശീകരണത്തിനായി റഡാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. 2 കിമി ദൂരപരിധിയില്‍ വരെയുള്ള കൊതുകുകളുടെ ചിറകടികള്‍ പിടിച്ചെടുക്കാന്‍ തക്ക അത്യാധുനിക സൂപ്പര്‍ സെന്‍സിറ്റിവ് റഡാറുകള്‍ നിര്‍മ്മിക്കാനാണ് ചെനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊജക്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ലോകത്ത് യുദ്ധങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യന് ജീവഹാനി സംഭവിക്കുന്നത് കൊതുക് പരത്തുന്ന രോഗങ്ങള്‍ മൂലമാണന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കൊതുക് നിരീക്ഷണ സംവിധാനം തയ്യാറാകുന്നത്. മലേറിയ മുതല്‍ ഏറ്റവും പുതിയ രോഗങ്ങളിലൊന്നായ സികയുടെ വരെ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊതുകുകള്‍ വഴിയാണ്.mosquitoesmosquitoes

റഡാറില്‍ നിന്നും വിവിധ തരംഗ ദൈര്‍ഘ്യത്തില്‍ പ്രവഹിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങള്‍ വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവ കൊതുകിന്റെ ശരീരത്തില്‍ തട്ടുമ്പോള്‍ കിരണങ്ങള്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് തിരിച്ച് പ്രവഹിക്കുന്നു. കൊതുകിന്റെ ഇനം, പറക്കലിന്റെ വേഗത, ദിശ എന്നിവ മനസ്സിലാക്കുവാന്‍ ഇവ സഹായിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ ഉയര്‍ന്ന ഭാഗത്തായി സ്ഥാപിക്കുന്ന ഇവ കൊതുകുകള്‍ പെരുകുന്നതിന് അനുസരിച്ച് മുന്നറിയിപ്പ് നല്‍കുകയും ഇങ്ങനെ ഇവയുടെ പ്രജനനം തടയുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നു.

Related Topics

Share this story