Times Kerala

അവസരങ്ങള്‍ക്കു വേണ്ടി സൈസ് സീറോ ആകാനില്ല; നിത്യ മേനോന്‍

 

അവസരങ്ങള്‍ക്കു വേണ്ടി സൈസ് സീറോ ആകാനില്ലെന്ന് നടി നിത്യ മേനോൻ. അഴകളുവകളേക്കാള്‍ പ്രധാനം സിനിമയിലെ പെര്‍ഫോര്‍മൻസിനാണെന്നാണ് താന്‍ കരുതുന്നതെന്ന് നിത്യ പറയുന്നു. തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. തടിയെ പരിഹസിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തു. എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‍നമല്ലെന്നായിരുന്നു നിത്യയുടെ നിലപാട്.

‘കഴിഞ്ഞ കുറച്ചു മാസം ഷൂട്ട് ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് കുറച്ച് അധികമായിരുന്നു. അപൂര്‍വമായിട്ടാണ് ഇങ്ങനെ ഒഴിവ് ദിവസങ്ങള്‍ കിട്ടുന്നത്. ഞാൻ ഭക്ഷണപ്രിയ ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം നിയന്ത്രിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്താനാകില്ല’- നിത്യ മേനോൻ പറയുന്നു.

 

Related Topics

Share this story