Times Kerala

കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ്; തമിഴ്നാട് കേ​ന്ദ്രത്തിനെതിരെ സു​പ്രീം കോ​ട​തി​യെ സമീപിച്ചു

 

ന്യൂ​ഡ​ൽ​ഹി: കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു വീ​ഴ്ച സം​ഭ​​വി​ച്ച​താ​യി ത​മി​ഴ്നാ​ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ്നാ​ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ആ​റാ​ഴ്ച​യ്ക്ക​കം ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​നാ​ണ് ഫ്രെ​ബു​വ​രി 16ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ബോ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നാ​യി നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ബോർഡ് രൂപീകരിക്കാനുള്ള സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ച്ചതോടെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അ​തേ​സ​മ​യം കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ബോ​ർ​ഡ് രൂ​പീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​ത തേ​ടി​യും കേ​ന്ദ്ര സ​ർ​ക്കാ​രും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story