Times Kerala

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൻ ഒഴികുയാണെന്ന് നടനും എം.പിയുമായ ഇന്നസെന്റ്

 

ന്യൂഡൽഹി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൻ ഒഴികുയാണെന്ന് നടനും എം.പിയുമായ ഇന്നസെന്റ് . തനിക്ക് നിരവധി പ്രശ്നങ്ങളുള്ളതിനാൽ ഈ തീരുമാനമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി.

ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ഇന്നസെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.എംപിയായതോടെ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Topics

Share this story