Times Kerala

കരാര്‍ പ്രകാരമുളള പ്രതിഫലം നല്‍കി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുഡാനിയുടെ നിര്‍മ്മാതക്കള്‍

 

‘സുഡാനി ഫ്രം നൈജീരിയ ‘ യിലെ നായകന്‍ സാമുവല്‍ റോബിന്‍സണിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത്. വംശീയ വിവേചനമെന്ന ആരോപണം വേദനാജനകമാണ്. കരാര്‍ പ്രകാരമുളള പ്രതിഫലം സാമുവലിന് നല്‍കിയിട്ടുണ്ട്. തെറ്റിദ്ധാരണ തിരുത്തി സൗഹൃദം പുന:സ്ഥാപിക്കാമെന്ന് പ്രതിക്ഷിക്കുന്നു എന്നും നിര്‍മ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും വ്യക്തമാക്കി.

ചെറിയ നിർമാണ ചെലവിൽ പൂർത്തിയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയിൽ തങ്ങൾക്ക്​ നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച്​ വ്യക്​തമായ ചിത്രം നൽകുകയും ഒരു നിശ്​ചിത തുകക്ക്​ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്​തതിന്​ ശേഷമാണ്​ കരാർ തയാറാക്കിയത്​. കരാറി​​​​​​​െൻറ അടിസ്ഥാനത്തിലുള്ള തുക അദ്ദേഹത്തിന്​ കൈമാറുകയും ചെയ്​തതാണ്​. സിനിമ വാണിജ്യ വിജയമായാൽ ഇതി​​​​​​​െൻറ ഭാഗമായ എല്ലാവർക്കും സ​ന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയ​െട്ട എന്ന പ്രത്യാശ എല്ലാവരോടുമെന്നപോലെ അദ്ദേഹവുമായും പങ്കുവെച്ചിരുന്നു. എന്നാൽ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണെങ്കിലും ഇതി​​​​​​​െൻറ ലാഭവിഹിതം തങ്ങളുടെ കൈയിലെത്തിയിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതി​​​​െൻറ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്നാണ്​ പ്രത്യാശയെന്നും നിർമാതാക്കൾ പ്രതികരിച്ചു.

 

Related Topics

Share this story