Times Kerala

13 വര്‍ഷമായി ഗ്ലാസ് കൂടിനുള്ളില്‍ കഴിയുന്ന സ്ത്രീ

 

മാഡ്രിഡ്: പതിമൂന്ന് വര്‍ഷമായി ഭര്‍ത്താവിനെയോ മക്കളെയോ ഒന്ന് തൊടാന്‍ പോലും കഴിയാതെ സ്ത്രീ. ഇലക്രടോസെന്‍സിറ്റിവിറ്റി, ഫൈബ്രോമയാല്‍ജിയ, കെമിക്കല്‍ സെന്‍സിറ്റിവിററി, തുടങ്ങിയ രോഗങ്ങള്‍ക്കടിമപ്പെട്ട യുവതി 13 വര്‍ഷമായി ഗ്ലാസ് കൂടിനുള്ളിലാണ് താമസം.

സ്‌പെയിനിലെ ജുവാന എന്ന 52 കാരിക്കാണ് ഈ അപൂര്‍വ്വ രോഗം ബാധിച്ചത്. പ്രിയപ്പെട്ടവരെ ഒന്ന് സ്പര്‍ശിക്കുകയെന്നത് ഇവരുടെ സ്വപ്‌നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഗ്ലാസ്സ് കൂടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജുവാനയ്ക്ക് ശരീരം ചൊറിഞ്ഞ് തടിക്കും.

പെട്ടെന്ന് ക്ഷീണിതയുമാവും. 29 വയസ്സിലാണ് ജുവാനയ്ക്ക് ഈ അസുഖം തുടങ്ങിയത്. ഉരുളക്കിഴങ്ങ് മുറിച്ചപ്പോള്‍ കണ്ണില്‍ ചൊറിച്ചലും ദേഹത്ത് തടിപ്പും കണ്ടതാണ് ആദ്യലക്ഷണം. പിന്നീട് ഒരു വസ്തുവും തൊടാന്‍ പറ്റാതായി. ശരീരം അവയൊക്കെ നിരസിക്കും.

അങ്ങനെയാണ് അണുബാധ ഏല്‍ക്കാത്തവിധം ഗ്ലാസ്സ കൂടിനുള്ളിലേക്ക് ഇവരെ താമസിപ്പിച്ചത്. 25 മീറ്റര്‍ ആണ് ഈ ഗ്ലാസ് കൂടിന്റെ വലിപ്പം. ഭാര്യയ്ക്കായി ശുദ്ധമായ പച്ചക്കറികള്‍ ഭര്‍ത്താവ് മാനുവല്‍ എത്തിച്ച് നല്‍കും. ഇതിനായി സ്വയം കൃഷി ചെയ്യുകയാണ് മാനുവല്‍.

അതേസമയം പുറത്തിറങ്ങാന്‍ പറ്റുന്ന വിധം ധരിക്കാനുള്ള മാസ്‌ക് തയ്യാറാക്കുന്നതിന്റെ ശ്രമത്തിലാണ് ഇവരുടെ ഡോക്ടര്‍മാര്‍. ഇത് ലഭിച്ചാല്‍ പുറത്തിറങ്ങാനും ആദ്യമായി ഉണ്ടായ പേരക്കുട്ടിയെ ഒന്ന് ചേര്‍ത്ത് പിടിക്കാനും സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ് ജുവാന.

 

Related Topics

Share this story