ഹൈദരാബാദ്: പന്ത് ചുരണ്ടൽ വിവാദത്തില്‍ വിലക്ക് നേരിട്ട ഡേവിഡ് വാർണർക്ക് പകരം ഇംഗ്ലണ്ട് ബാറ്റസ്മാൻ അലക്സ് ഹാൽസിനെ സൺറൈസേഴ്സ് ടീമിൽ. 1 കോടി രൂപയ്ക്കാണ് ഹാൽസിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ബി.സി.സി.െഎയുമായി െഎ.പി.എൽ കളിക്കാൻ കരാർ ഒപ്പിട്ട താരങ്ങളിൽ നിന്നാണ് ഹാൽസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.
സൺറൈസേഴ്സിന്റെ ഒാപ്പണറായിരുന്ന വാർണർ പോയതോടെ ഇംഗ്ലണ്ട് താരം ഹാൽസിനെ ടീമിലെടുത്തത്. െഎ.സി.സി ട്വൻറി 20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇംഗ്ലീഷ് ബാറ്റ്സമാനാണ് ഹാൽസ്. 31.65 റൺസ് ശരാശരിയും 136.32 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐ.പി.എൽ ലേലത്തിൽ ഹാൽസിനെ വാങ്ങാൻ ആരും തയാറായിരുന്നില്ല.
Comments are closed.