Times Kerala

ബീഫ്​ കയറ്റുമതി നിര്‍ത്തിയ ശേഷം പശുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കാമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

 

ബംഗളൂരു: ബീഫ്​ കയറ്റുമതി നിർത്തിയ ശേഷം മതി പശുക്കളെ കൊല്ലുന്നത്​ തടഞ്ഞാല്‍ മതിയെന്ന് ​ കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ ​െറഡ്​ഢി. എല്ലാ മൃഗങ്ങളെയും കശാപ്പ്​ ചെയ്യുന്നത്​ തെറ്റാ​െണന്നാണ്​ അഭിപ്രായം​. എന്നാൽ, നാം ആദ്യം നിർ​ത്തലാക്കേണ്ടത്​ ബീഫ്​ കയറ്റുമതിയാണ്​. അത്​ കഴിഞ്ഞുമതി ​കശാപ്പ്​ ചെയ്യുന്നത്​ തടയുന്നതിനെ കുറിച്ചുള്ള ചർച്ചകളെന്ന് അദ്ദേഹം പറഞ്ഞു.

1850 മെട്രിക്​ ടൺ ബീഫാണ്​ രാജ്യം 2017ൽ കയറ്റുമതി ചെയ്​തത്​​. ബി.ജെ.പി ഭരിക്കുന്ന വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിൽ എന്തു​െകാണ്ട് ബീഫ്​ കയറ്റി അയക്കുന്നത്​ നിരോധിക്കുന്നില്ല എന്നും മന്ത്രി ചോദിച്ചു. അമിത്​ഷാ അടിസ്​ഥാനപരമായി കച്ചവടക്കാരനാണ്​. അദ്ദേഹം ഇവി​െട വന്നതും കച്ചവടത്തിനാണ്​. അത്തരം കച്ചവടക്കാരെ കർണാടകയിൽ ആവശ്യമില്ല. അവർ കരുതുന്നത്​ ഇവിടെ നിക്ഷേപിച്ച്​ ലാഭം കൊയ്യാമെന്നാണ്​. എന്നാൽ അഭിമാനമുള്ള ജനങ്ങളുൈട ആരു​െടയും വോട്ട്​ കർണാടകയിൽ വിൽക്കാനില്ലെന്നും രാമലിംഗ റെഡ്​ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Topics

Share this story