Times Kerala

വര്‍ഷങ്ങള്‍ക്ക് ശേഷം മലാല ജന്മനാ​ടായ സ്വാത്​ താഴ്​വരയിലെത്തി

 

ഇ​സ്​​ലാ​മാ​ബാ​ദ്​: താലിബാൻ തീവ്രവാദികളുടെ വധശ്രമത്തെ തുടര്‍ന്ന്‍ നാടുവിട്ട മലാല യൂസഫ്​ സായ്​ ആറുവർഷത്തിനു ശേഷം ജന്മനാ​ടായ സ്വാത്​ താഴ്​വരയിൽ എത്തി. കനത്ത സുരക്ഷയില്‍ ഹെലികോപ്റ്ററിൽ സ്വാത് താഴ്വരയിലെത്തിയ മലാല  കാറിലാണ് മിംഗോറയിലേക്ക് പുറപ്പെട്ടത്. മിം​േഗാറയിലായിരുന്നു​ മലാലയുടെ വീട്​.

ബുധനാഴ്ച ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ബേ​​​​ന​​​​സീ​​​​ർ ഭൂ​​​​ട്ടോ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​ക്കാ​​​ൾ​​​​ക്കൊ​​​​പ്പം വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ മ​​​​ലാ​​​​ല ഒരാഴ്ചയോളം പാ​​​​ക്കി​​​​സ്​താ​​​​നി​​​​ൽ ത​​​​ങ്ങും. കഴിഞ്ഞ ദിവസം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷ​​​​ഹീ​​​​ദ് അ​​​​ബ്ബാ​​​​സി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചു വന്ന മലാലയെ 15ാം വയസ്സിൽ സ്​കൂൾ ബസിലിരിക്കെയാണ്​ താലിബാന്‍ വധിക്കാന്‍ ശ്രമിച്ചത്. പിന്നീട് ബ്രിട്ടനില്‍ തമാസമാക്കിയ മലാല 2014ൽ ​നൊ​ബേ​ൽ പു​ര​സ്​​കാ​രം​ നേ​ടു​േ​മ്പാ​ൾ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ​​െനാ​ബേ​ൽ ജേ​ത്രി​യാ​യി​രു​ന്നു. തീ​വ്ര​വാ​ദി ഭീ​ഷ​ണി കാ​ര​ണം പി​ന്നീ​ട്​ മാ​തൃ​രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Related Topics

Share this story