Times Kerala

ചരിത്രം കുറിക്കാന്‍ മരിയ മഹ്മൂദ്

 

ബിര്‍മിങ്ഹാം : മരിയ മഹ്മൂദ് ആ ചരിത്രനേട്ടം കൈവരിക്കുമോയെന്ന് നെഞ്ചിടിപ്പോടെ ഉറ്റുനോക്കുകയാണ് ലണ്ടനിലെ സൗന്ദര്യാരാധകര്‍. ഹിജാബ് ധരിച്ച ആദ്യ മിസ്സ് ഇഗ്ലംണ്ടാകുമോ ഈ 20 കാരി സുന്ദരിയെന്നാണ് ഏവരും സാകൂതം വീക്ഷിക്കുന്നത്. മിസ് ഇംഗ്ലണ്ടിന്റെ അവസാന പാദത്തില്‍ പ്രവേശിച്ചുകഴിഞ്ഞു മരിയ.

മിസ് ബിര്‍മിങ്ഹാമില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായണ് മിസ് ഇംഗ്ലണ്ടിന്റെ സെമിയില്‍ ഇടം നേടിയത്. ഹമ്മാസ കൊഹിസ്താനി എന്ന മുസ്ലിം പെണ്‍കുട്ടി 2005 ല്‍ മിസ് ഇംഗ്ലണ്ട് ആയിട്ടുണ്ടെങ്കിലും ഹിജാബ് അണിഞ്ഞ് ഒരു മുസ്ലിം, സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്.

മനശ്ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് മരിയ. ഒരു സാമൂഹ്യ പ്രവര്‍ത്തകയാകണമെന്നാണ് മരിയയുടെ ആഗ്രഹം. വനിതാ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ലക്ഷ്യം. ഭീകരവാദത്തിന്റെ പേരിലടക്കം മുസ്ലിം സമൂഹം ആരോപണങ്ങള്‍ നേരിടുകയാണ്.

എന്നാല്‍ തന്റേതായ സംഭാവനകളിലൂടെ ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറ്റുകയാണ് തന്റെ ലക്ഷ്യം. സാധാരണഗതിയില്‍ മുസ്ലിം വനിതകള്‍ സൗന്ദര്യമത്സരത്തില്‍ പങ്കാളികളാകാന്‍ മടിച്ചുനില്‍ക്കുന്ന പ്രവണതയുണ്ട്.

എന്നാല്‍ മുസ്ലിം വനിതകളുടെ മുന്നേറ്റത്തിന് യാതൊന്നും തടസമല്ലെന്ന് എനിക്ക് തെളിയിക്കേണ്ടതുണ്ട്. ഹിജാബ് ധരിച്ച് മത്സരത്തില്‍ അണിനിരന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇതുവരെ നേരിടണ്ടിവന്നിട്ടില്ല.

സംഘാടകരുടെ ഭാഗത്തുനിന്ന് മികച്ച പിന്‍തുണയാണ് ലഭിക്കുന്നത്. മിസ് ഇംഗ്ലണ്ടിന്റെ സ്വിം വെയര്‍ റൗണ്ടില്‍ ബുര്‍ക്വിനിയിലെത്തുമെന്നും മരിയ വ്യക്തമാക്കി.
30 പെണ്‍കുട്ടികളോട് എറ്റുമുട്ടിയാണ് താന്‍ ഇവിടെവരെ എത്തിയത്. അത് അവിശ്വസനീയമാണെന്നും മരിയ പറഞ്ഞു.

ജൂലൈയിലാണ് മിസ് ഇംഗ്ലണ്ട്‌സെമി ഫൈനല്‍. മരിയയുടെ പിതാവ് ഡ്രൈവറായി പ്രവര്‍ത്തിക്കുകയാണ്. മാതാവ് ഒരു സ്‌കൂളിലെ പാര്‍ട്ട് ടൈം അദ്ധ്യാപികയുമാണ്. 20 കാരിക്ക് മൂന്ന് സഹോദരന്‍മാരുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്‍തുണയാണ് തന്റെ കരുത്തെന്ന് മരിയ വ്യക്തമാക്കുന്നു.

Related Topics

Share this story