Times Kerala

അനസ് ഇനി കേരള ബ്ലാസ്​റ്റേഴ്​സിനൊപ്പം

 

ന്യൂഡൽഹി: മലയാളി താരം അനസ്​ അടുത്ത സീസണില്‍ കേരള ബ്ലാസ്​റ്റേഴ്​സിനൊപ്പം. അനസുമായി കരാർ ഒപ്പിട്ട വിവരം ബ്ലാസ്​റ്റേഴ്​സ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ ജംഷഡ്​പൂർ എഫ്​.സിക്കായി അനസ്​ കളിക്കുന്നത്​. പരിക്ക്​ മൂലം സീസണിൽ അധിക മൽസരങ്ങളിലൊന്നും അനസിന്​ കളിക്കാൻ സാധിച്ചിരുന്നില്ല. ആകെ ഏട്ട്​ മൽസരങ്ങളിലാണ്​ സ്​റ്റീവ്​ ​േകാപ്പലി​​െൻറ ടീമിനായി അനസ്​ കളിച്ചത്​. ഇന്ത്യൻ ടീമിനായി കളിക്കു​േമ്പാൾ സന്ദേശ്​ ജിങ്കാനൊപ്പം പ്രതിരോധ നിരയിൽ കോച്ച്​ പരിഗണിക്കുന്ന താരമാണ്​ അനസ്​ എടത്തൊടിക.

Related Topics

Share this story