Times Kerala

യന്ത്ര തകരാര്‍; നെടുമ്പാശേരിയില്‍ നിന്ന് ദമ്മാമിലേക്കുള്ള വിമാനം വൈകുന്നു

 

കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. രാവിലെ 8.38ന് പുറപ്പെടേണ്ട ജെറ്റ് എയർവേഴ്സ് വിമാനമാണ് വൈകുന്നത്. ഇതേതുടർന്ന് യാത്രക്കാർ അനിശ്ചിതത്വത്തിലാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഉടൻ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചു.

Related Topics

Share this story