Times Kerala

മലയാളികളുള്‍പ്പെടെ 68 ഇന്ത്യക്കാര്‍ സൗദി ജയിലില്‍

 

റിയാദ് : മലയാളികളുള്‍പ്പെടെ 68 ഇന്ത്യക്കാര്‍ സൗദിയിലെ ജിസാനില്‍ തടവില്‍. സൗദിയില്‍ നിരോധിച്ച ഖാത്ത് എന്ന ഇല യെമനില്‍ നിന്ന് കടത്തിയതിനാണ് മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരെയും ജയിലിലടച്ചത്.യെമന്‍ അതിര്‍ത്തി പ്രദേശമാണ് ജിസാന്‍. ഇവിടത്തെ സെന്‍ട്രല്‍ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ 48 പേരാണ് മലയാളികള്‍. ശേഷിക്കുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ സെന്‍ട്രല്‍ ജയിലും ഡീപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ചിരുന്നു.കോണ്‍സല്‍ മൊയീന്‍ അക്തറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ വീണാണ് പലരും ഖാത്ത് ഇല കടത്താന്‍ തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജിസാന്‍ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നാല് ഇന്ത്യക്കാരുണ്ട്.അനധിക ടാക്‌സി സര്‍വീസ്, സ്വന്തം സ്‌പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്.

Related Topics

Share this story