chem

യു​എ​സിന് തിരിച്ചടി നല്‍കാന്‍ റഷ്യ; 60 യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താക്കും

മോ​സ്കോ: മു​ൻ റ​ഷ്യ​ൻ ചാരന്‍ സെ​ർ​ജി സ്ക്രി​പാ​ലി​നു നേ​രെ​യു​ണ്ടാ​യ വധശ്രമത്തില്‍ 60 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യ യു​എ​സ് ന​ട​പ​ടി​ക്ക് തി​രി​ച്ച​ടി ന​ൽ​കാന്‍ റ​ഷ്യ. റ​ഷ്യ​യി​ലെ 60 യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കു​മെ​ന്നും സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് അ​ട​യ്ക്കു​മെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ല​വ്റോ​വ് പ്ര​ഖ്യാ​പി​ച്ചു.

സെ​ർ​ജി സ്ക്രി​പാ​ലി​നും മ​ക​ൾ യൂ​ലി​യ​യ്ക്കും വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ റ​ഷ്യ​യെ ശി​ക്ഷി​ക്കാ​ൻ 60 റ​ഷ്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​മെ​ന്ന് യു​എ​സ് തീ​രു​മാ​നി​ച്ചി​രു​ന്നു. ബ്രി​ട്ട​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഏ​ഴു ദി​വ​സ​ത്തി​ന​കം അ​മേ​രി​ക്ക വി​ടാ​നും സി​യാ​റ്റി​ലി​ലെ റ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ട​യ്ക്കാ​നും ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

You might also like

Comments are closed.