chem

കെയ്ൻ വില്യംസണ്‍ സണ്‍റൈസേഴ്സിനെ നയിക്കും

ഹൈദരാബാദ്: ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കും. പന്ത് ചുരണ്ടൽ വിവാദത്തിന്‍റെ പേരിൽ ഡേവിഡ് വാർണർക്ക് വിലക്ക് വന്നതിന് പിന്നാലെയാണ് സണ്‍റൈസേഴ്സ് പുതിയ നായകനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്‍റെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും കിവീസിന്‍റെ നായകനായുള്ള അനുഭവ സന്പത്ത് വില്യംസണ് തുണയാവുകയായിരുന്നു. വിവാദമുണ്ടായതിന് പിന്നാലെ വാർണർ ഓസീസ് ഉപനായക സ്ഥാനവും സണ്‍റൈസേഴ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചിരുന്നു.

You might also like

Comments are closed.