Nature

വെനസ്വേലയിലെ ജയിലില്‍ കലാപം; 68 മരണം

കാരക്കസ്​: വെനസ്വേലയിലിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 68 മരണം. വടക്കന്‍ പട്ടണമായ വലെന്‍സിയയിലുള്ള ജയിലിലാണ്​ കലാപമുണ്ടായത്​. ജയില്‍ ചാടാന്‍ കിടക്കകള്‍ക്ക്​ ചില തടവുകാര്‍ തീയിടുകയായിരുന്നു. തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്​ പോലീസ് വെടി​വെപ്പ്​ നടത്തുകയുമായിരുന്നു.

തീയിട്ടതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചും മറ്റുമായി​ 68 പേര്‍ കൊല്ലപ്പെട്ടു​. കലാപത്തെ തുടര്‍ന്ന്​ തടവുകാരുടെ കുടുംബം ജയിലിന്​ പുറത്ത്​ തടിച്ചുകൂടിയിരുന്നു. കലാപത്തി​​​​െന്‍റ കാരണങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ കമീഷനെ നിയമിച്ചിട്ടുണ്ട്​. 60 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ കൂടുതല്‍ തടവുകാരെ തിങ്ങി നിറച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.