Times Kerala

സ്‌ഫോടകവസ്തു പൊട്ടി വായ തകര്‍ന്ന് ആന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് റബ്ബർ ടാപ്പിംഗ് തൊഴിലാളി

 
സ്‌ഫോടകവസ്തു പൊട്ടി വായ തകര്‍ന്ന് ആന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് റബ്ബർ ടാപ്പിംഗ് തൊഴിലാളി

പാലക്കാട്: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു വായ തകര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട്ടെ തോട്ടം തൊഴിലാളിയായ വില്‍സണാണ് അറസ്റ്റിലായത്. ഇയാൾ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ വനംവകുപ്പാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടകവസ്തുക്കൾ വെക്കാൻ സഹായിച്ചതാണ് ഇയാൾ ചെയ്ത കുറ്റമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. വനം വകുപ്പും പോലീസും സംയുക്തമായി അന്വേഷണം നടത്തുന്ന കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്.

Related Topics

Share this story