Times Kerala

ആയിരം എണ്ണത്തിനെ കൊണ്ട് വന്നിട്ട് നിന്റെ അപ്പൻ ചിലവിനു കൊടുക്കുമോടാ?..; ടിക് ടോക് വിഡിയോയുമായി നടൻ സായി കുമാർ 

 
ആയിരം എണ്ണത്തിനെ കൊണ്ട് വന്നിട്ട് നിന്റെ അപ്പൻ ചിലവിനു കൊടുക്കുമോടാ?..; ടിക് ടോക് വിഡിയോയുമായി നടൻ സായി കുമാർ 

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സായ്‍ കുമാര്‍.  സായ് കുമാറിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഇപ്പോളിതാ മാന്നാര്‍ മത്തായി സ്‍പീക്കിംഗ് എന്ന സിനിമയിലെ രംഗം   പുനരാവിഷ്‍കരിക്കുകയാണ് താരം.

ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായി തന്നെയാണ് വീഡിയോയില്‍ സായ് കുമാറുള്ളത്. ഇന്നസെന്റിന്റെ കഥാപാത്രമായി ബിന്ദു പണിക്കരും മകള്‍ അരുന്ധതി മുകേഷിന്റെ കഥാപാത്രമായും വീഡിയോയിലുണ്ട്. വീഡിയോയ്‍ക്ക് കമന്റുകളുമായി ഒട്ടേറെ ആരാധകരാണ് എത്തുന്നത്. എന്തായാലും സായ് കുമാറിനെ വീണ്ടും ബാലകൃഷ്‍ണന്റെ ഭാവത്തില്‍ കാണാൻ കഴിഞ്ഞതിലെ സന്തോഷത്തിലാണ് ആരാധകര്‍.

Related Topics

Share this story